ADVERTISEMENT

മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഹുവിലെ വീട്, പുണെയിലെ ഫാം ഹൗസ് എന്നിവ ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി.) ബോളിവുഡ് നടി ശിൽപ ഷെട്ടിയും വ്യവസായിയായ ഭർത്താവ് രാജ് കുന്ദ്രയും ഹൈക്കോടതിയെ സമീപിച്ചു. മറുപടി തേടി ഇ.ഡിക്ക് നോട്ടിസ് അയച്ച കോടതി കേസ് ഇന്ന് പരിഗണിക്കും. ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കഴിഞ്ഞ മാസം 27നാണ് വീടും ഫാമും ഒഴിയാൻ പറഞ്ഞ് ഇഡി ഇവർക്ക് നോട്ടിസ് അയച്ചത്.

English Summary:

Bollywood power couple Shilpa Shetty and Raj Kundra are embroiled in a legal battle with the Enforcement Directorate (ED) over an eviction notice issued for their lavish Juhu residence and a farmhouse in Pune.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com