ADVERTISEMENT

മുംബൈ ∙ ബുള്ളറ്റ് ട്രെയിൻ പാത, മെട്രോ ലൈൻ, എലിവേറ്റഡ് പാത, ഭൂഗർഭ തുരങ്കപ്പാതകൾ എന്നിങ്ങനെ താനെയുടെ മുഖഛായ തന്നെ മാറ്റുന്ന 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു. ജില്ലയ്ക്ക് അകത്തുള്ളതും ബുള്ളറ്റ് ട്രെയിൻ പാതയടക്കം ജില്ലയിലൂടെ കടന്നുപോകുന്നതുമായ പദ്ധതികൾ ചേർത്താണിത്.

നേരത്തേ തുടക്കമിട്ടതും ഇപ്പോൾ പ്രഖ്യാപിച്ചതുമായ പദ്ധതികളും ഇതിലുൾപ്പെടും. മുംബൈയ്ക്ക് സമാനമായ മറ്റൊരു നഗരമെന്ന ലക്ഷ്യത്തോടെയാണ് വികസനപ്രവർത്തനങ്ങൾ നടത്തുന്നത്. താനെ അടിമുടി മാറുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ കുതിപ്പുണ്ടാകും.

ഗതാഗതക്കുരുക്കും തിരക്കും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിക്ക പദ്ധതികളും രൂപകൽപന ചെയ്തിരിക്കുന്നത്. താനെ മുനിസിപ്പൽ കോർപറേഷൻ 700 കോടി രൂപ മുതൽമുടക്കിൽ പുതിയ മന്ദിരവും നിർമിക്കുന്നുണ്ട്.

പ്രധാന മെട്രോ പദ്ധതികൾ
∙ മെട്രോ 4: വഡാല– ഘാട്കോപർ– താനെ (15,498 കോടി രൂപ)
∙ മെട്രോ ലൈൻ 5: താനെ– ഭിവണ്ടി– കല്യാൺ (8,416 കോടി)
∙ മെട്രോ ലൈൻ 10: ഗൈമുഖ്– കാശിമീര (4,476 കോടി)
∙ താനെ ഇന്റഗ്രൽ റിങ് മെട്രോ: (7,165 കോടി)

റോഡ് പദ്ധതികൾ
∙ ബാൽകം ഗായമുഖ് കോസ്റ്റൽ റോഡ്: 13 കിലോമീറ്റർ (2,799 കോടി)
∙ ആനന്ദ് നഗർ എലിവേറ്റഡ് റോ‍ഡ്: 6.30 കി.മീ (1,854 കോടി)
∙ ഈസ്റ്റേൺ ഫ്രീവേ എക്സ്റ്റൻഷൻ: 12.95 കി.മീ (2,727 കോടി)
∙ ബോറിവ്‌ലി– താനെ ടണൽ: 10 കി.മീ (15,071 കോടി)
∙ ഐരോളി– കടായ് നാക ഫ്രീവേ: 12.30 കി.മീ (950 കോടി)
∙ ഗായ്മുഖ്– ഫൗണ്ടൻ ഹോട്ടൽ ടണൽ: 5‌.5 കി.മീ (41 കോടി)
∙ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ താനെ: 6.5 കി.മീ (225 കോടി)

റെയിൽവേ പദ്ധതികൾ
∙ താനെ– ദിവ 5,6 ലൈൻ: 620 കോടി
∙ നവീകരിക്കുന്ന താനെ സ്റ്റേഷൻ: 800 കോടി
∙കൽവ– ഐരോളി ലൈൻ: 476 കോടി
∙ മുളുണ്ടിനും താനെയ്ക്കും ഇടയിൽ പുതിയ റെയിൽവേ സ്റ്റേഷൻ: 264 കോടി

പ്രധാന പാലങ്ങൾ
∙ കോപ്രി– പട്നി ക്രീക്ക് ബ്രിജ്: 234 കോടി
∙ ന്യൂകൽവ ക്രീക്ക് ബ്രിജ്: 183 കോടി
∙ കൊൽഷേഠ് ക്രീക്ക് ബ്രിജ്: 288.18 കോടി
∙ കാസർവഡാവ്‌ലി ക്രീക്ക് ബ്രിജ്: 3.93 കോടി
∙ ഭായന്ദർ– ഗോഡ്ബന്ദർ എലവേറ്റഡ് ക്രീക്ക് ബ്രിജ്: 28 കോടി
∙ ദേശായി ക്രീക്ക് ബ്രിജ്: 49.18 കോടി രൂപ
∙ ദിവ ഈസ്റ്റ് വെസ്റ്റ് ബ്രിജ്: 1,440 കോടി രൂപ
∙ മങ്കോളി ബ്രിജ്: 223 കോടി രൂപ
∙ മെട്രോ ലൈൻ 4, 4എ കാൽനടപ്പാലം: 68.8 കോടി

മറ്റു പ്രധാന പദ്ധതികൾ
∙ മുംബൈ– വഡോദര ന്യൂഡൽഹി എക്സ്പ്രസ് വേ
∙ മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി
∙ മുംബൈ– താനെ നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാത
∙ വിരാർ– അലിബാഗ് മൾട്ടിമോഡൽ കോറിഡോർ
∙ മുംബൈ– വസായ്– കല്യാൺ– നവിമുംബൈ ജലഗതാഗത പദ്ധതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com