ADVERTISEMENT

മുംബൈ ∙ 50 ലക്ഷം രൂപ കൈമാറിയില്ലെങ്കിൽ വകവരുത്തുമെന്ന് നടൻ ഷാറുഖ് ഖാന് ഭീഷണിസന്ദേശം ലഭിച്ചു. നടൻ സൽമാൻ ഖാന് നേരെയുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിപരമ്പരയ്ക്കു പിന്നാലെയാണിത്. ബാന്ദ്രാ പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണിയെത്തിയത്. പിന്നാലെ, പൊലീസ് സംഘം ഷാറുഖിന്റെ വസതി സന്ദർശിക്കുകയും നടന് സുരക്ഷ കൂട്ടുകയും ചെയ്തു.

അന്വേഷണത്തിൽ ഛത്തീസ്ഗഡ് റായ്പുറിലെ അഭിഭാഷകൻ ഫയാസ് ഖാന്റെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഭീഷണിസന്ദേശം എത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തന്റെ പക്കൽ നിന്ന് ഫോൺ മോഷണം പോയതാണെന്നും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നുമാണ് പ്രാഥമിക ചോദ്യംചെയ്യലിൽ അദ്ദേഹം മൊഴി നൽകിയത്. തുടർന്ന്, ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകാൻ നിർദേശിച്ച് മുംബൈ പൊലീസ് ഫയാസിനു സമൻസ് അയച്ചു.

അതിനിടെ, എൻസിപി നേതാവും സൽമാൻ ഖാന്റെ സുഹൃത്തുമായ മുൻമന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ 2 പേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. വെടിയുതിർത്ത പ്രതികൾക്ക് സഹായം ചെയ്തവരാണ് പിടിയിലായത്.

English Summary:

Bollywood icon Shah Rukh Khan is the latest target of threats, receiving a demand for ₹50 lakh or face harm. This incident follows a string of threats by the Lawrence Bishnoi gang targeting fellow actor Salman Khan. Mumbai Police are investigating the threat, which appears connected to a lawyer in Chhattisgarh, while also making further arrests in the murder case of Baba Siddiqui, a close associate of Salman Khan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com