ADVERTISEMENT

മുംബൈ∙ ഭൂഗർഭ മെട്രോയായ മെട്രോ–3ന്റെ ബികെസി സ്റ്റേഷനിലെ തീപിടിത്തം പരിഭ്രാന്തി പരത്തി. ആളപായമോ നാശനഷ്ടമോ ഇല്ല. രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. ഉച്ചയോടെയാണ് തീപടർന്നതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തി.

പിന്നീട് വൈകിട്ട് നാലോടെയാണ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. മെട്രോ–3യിൽ അടിക്കടി പ്രശ്നങ്ങൾ ഉണ്ടാകുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്.

ബാന്ദ്ര ഈസ്റ്റിൽ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. തടിഷീറ്റുകൾ, ഫർണിച്ചർ, നിർമാണസാമഗ്രികൾ എന്നിവയിലേക്ക് തീ പിടിക്കുകയും സ്റ്റേഷനാകെ പുക പടരുകയുമായിരുന്നു. അഗ്നിരക്ഷാ സേനയുടെ 8 വാഹനങ്ങളെത്തിയാണ് തീയണച്ചത്. അന്വേഷണം ആരംഭിച്ചു.

English Summary:

A fire erupted at Mumbai's under-construction BKC Metro Station, causing temporary train service disruptions and sparking safety concerns. The fire, which engulfed construction materials, was extinguished after a two-hour operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com