ADVERTISEMENT

ന്യൂഡൽഹി∙ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും സമീപത്തെ മെട്രോ സ്റ്റേഷനിലുമെത്തുന്ന യാത്രക്കാർക്ക് ആഹ്ലാദം പകർന്ന് ആകാശപ്പാത തുറന്നു. ഇരുസ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ആധുനിക രീതിയിൽ നിർമിച്ച ആകാശപ്പാത (സ്കൈ വോക്ക്) തുറന്നതോടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ സുഗമമായി എത്തിച്ചേരാൻ സാധിക്കും. റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി മെട്രോ സ്റ്റേഷനിലെ എയർപോർട്ട് എക്സ്പ്രസ് പാതയിലേക്ക് എത്തിച്ചേരാനും ആകാശപ്പാത സഹായകമാവും. 

ഡൽഹി മെട്രോ റെയിൽ കോർപറേഷനും (ഡിഎംആർസി) ഉത്തര റെയിൽവേയും ചേർന്ന് 242 മീറ്റർ നീളത്തിൽ നിർമിച്ച ആകാശപ്പാത ഇന്നലെ രാവിലെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഭവ്ഭൂതിമാർഗിലെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിലേക്കും ആകാശപ്പാതയിലൂടെ എളുപ്പത്തിൽ എത്തിച്ചേരാം.  റെയിൽവേ സ്റ്റേഷനിൽ കാൽനട യാത്രക്കാർക്കുള്ള മേൽപ്പാലവുമായി ബന്ധിപ്പിച്ചാണ് ആകാശപ്പാത നിർമിച്ചിരിക്കുന്നത്. സിസിടിവി, എസ്കലേറ്റർ സംവിധാനങ്ങളും ആകാശപ്പാതയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com