ADVERTISEMENT

ന്യൂഡൽഹി ∙ ‘പെടയ്ക്കണ അയല’ കിട്ടാൻ എവിടെ വല വീശണമെന്ന് ഇനി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ്) പറഞ്ഞു തരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻകോയിസിന്റെ പൊട്ടൻഷ്യൽ ഫിഷിങ് മാപ്പ് ഇത്തരം അറിയിപ്പുകൾക്കു വഴിയൊരുക്കും. ഇന്ത്യൻ തീരങ്ങളിൽ ഓരോ സമയത്തും അയല കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളെക്കുറിച്ച് മീൻപിടിത്തക്കാർക്ക് അറിയിപ്പ് നൽകുന്ന സംവിധാനമാണ് ഇൻകോയിസ് വികസിപ്പിച്ചെടുത്തത്.

ആഴക്കടലിൽനിന്ന് ലവണങ്ങളടങ്ങിയ വെള്ളം സമുദ്രോപരിതലത്തിലെത്തുകയും താപനിലയിൽ വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്ന ‘മലബാർ സീ അപ്‍വെല്ലിങ്’ എന്ന പ്രതിഭാസത്തെ അടിസ്ഥാനമാക്കിയാണു മാപ്പിങ് പ്രക്രിയ. സമുദ്രോപരിതലത്തിലേക്കുള്ള പോഷകങ്ങളുടെ വരവ് പ്ലവകങ്ങൾ വളരാൻ കാരണമാകും, പ്ലവകങ്ങൾ തിന്നാനെത്തുന്ന ചെറിയ മത്സ്യങ്ങളെ ആഹാരമാക്കാൻ അയലകളും എത്തും.  കടലിലെ മാറ്റങ്ങൾ ഉപഗ്രഹങ്ങളുടെ സഹായത്തോടെ കണ്ടെത്തി മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നത് മലയാളം അടക്കം 10 പ്രാദേശിക ഭാഷകളിൽ ലഭ്യമാണ്.

English Summary:

The National Centre for Ocean Studies and Research (INCOIS) has developed an innovative system using PFZ maps to alert fishermen about areas with high fish concentrations. This technology promises to boost catches and promote sustainable fishing practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com