ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ആചാരങ്ങളോടെ പുതിയ കാർ സ്വന്തമാക്കി ജർമൻ അംബാസഡർ ഫിലിപ് ആക്കർമാൻ. ഔദ്യോഗിക വാഹനമായി വാങ്ങിയ പുതിയ ഇലക്ട്രോണിക് കാറിന്റെ യാത്ര ആരംഭിക്കുന്നതിനു മുൻപാണ് ഇന്ത്യൻ വിശ്വാസം അനുസരിച്ച് അദ്ദേഹം തേങ്ങ ഉടച്ചത്. നാരങ്ങയും പച്ചമുളകും ചേർത്ത ചെറിയ മാലയും കാറിനുള്ളിൽ തൂക്കിയിടുകയും ചെയ്തു. ദുഷ്ടശക്തികളെ അകറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണു വിശ്വാസം. ‘ശൈത്യകാലത്ത് വായു മലിനീകരണം ഏറെയാണ്. മലിനീകരണം കുറയ്ക്കാൻ എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ഇവിയിലേക്കു മാറാനുള്ള തീരുമാനം’ അദ്ദേഹം പറഞ്ഞു.

English Summary:

German Ambassador to India, Philipp Ackermann, celebrated the purchase of his new official electric vehicle by partaking in Indian traditions of coconut breaking and hanging a lime and chili garland for good luck and protection. He emphasized the need to combat air pollution, especially during winter.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com