ADVERTISEMENT

ഗ്വാളിയർ∙ ന്യൂ ഇന്ത്യ ദൈവസഭനോർത്ത് ഇന്ത്യ 43-ാം ജനറൽ കൺവൻഷൻ ഒക്ടോബർ 30 ബുധൻ മുതൽ നവംബർ 3 വരെ ഗ്വാളിയറിലുള്ള ബെഥെസ് ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീ യറിങ് കോളജിലെ ഗ്രൗണ്ടിൽ നടക്കും.

മഹാസമ്മേളനം ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ആർ. എബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ പ്രസിഡന്റ് ഡോ. ആർ ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി ശേഖർ കല്യാൺപൂർ, ബിനു തമ്പി, സിസ്റ്റർ ജോ യ്‌സ് ഏബ്രഹാം, പാസ്റ്റർ രഞ്ജിത് ഏബ്രഹാം, പാസ്റ്റർ ഡോ. മാർലോ ഫിലിപ്പ് തുടങ്ങിയവർ മുഖ്യസന്ദേശം നൽകും. വിവിധ സമ്മേളനങ്ങ ളിൽ ന്യൂ ഇന്ത്യാ ദൈവസഭയുടെ സീനിയർ ശുശ്രൂഷകന്മാർ അധ്യക്ഷത വഹിക്കുകയും ക്ലാസ്സുകൾ നയിക്കുകയും ചെയ്യും. ബൈബിൾ ക്ലാസ് പാസ്റ്റേഴ്സ‌് സമ്മേളനം, സോദരി സമ്മേളനം, സൺഡേ സ്കൂൾ യുവജന സമ്മേളനം, മിഷൻ സമ്മേളനം, പൊതു സമ്മേളനവും സംയുക്ത ആരാധനയും നടക്കും.

പാസ്റ്റർ രഞ്ജിത്ത് എബ്രഹാം സിസ്റ്റർ ഷെറിൽ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാപിറ്റൽ ക്രിസ്‌ത്യൻ സെൻട്രൽ ചർച്ച് ഗായകർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നവംബർ ഒന്നാം തീയതി വെള്ളിയാഴ്ച നടക്കുന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ രഞ്ജിത്ത് ഏബ്രഹാം സന്ദേശം നൽകും. രണ്ടാം തീയതി ശനിയാഴ്‌ച 4 മണി മുതൽ 6 മണി വരെ നടക്കുന്ന സഹോദരിമാരുടെ സമ്മേളനത്തിൽ സിസ്റ്റർ ജോയ്സ് എബ്രഹാം മുഖ്യസന്ദേശം നൽകും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാസ്റ്റർമാരുടെ ഭാര്യമാരും മറ്റു സഹോദരിമാരും സംബ ന്ധിക്കും.

മൂന്നാം തീയതി ഞായറാഴ്‌ച നടക്കുന്ന സംയുക്ത ആരാധനയ്ക്കും കർതൃമേശയ്ക്കും ജനറൽ പ്രസിഡൻറ് റവ. ഡോ. ആർ. എബ്രഹാം നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ദൈവദാസന്മാരും ലീഡർമാരും അപ്പവീഞ്ഞുകൾ വിതരണം ചെയ്യും. പാസ്റ്റർ സാം മാത്യൂ പരിഭാഷയ്ക്ക് നേതൃത്വം നൽകും.

English Summary:

The New India Church of God (NICOG) invites you to its 43rd General Convention, taking place in Gwalior from October 30th to November 3rd. This grand event will feature renowned speakers like Pastor Dr. R. Abraham, enriching classes, vibrant music ministry, and a special youth conference. Join us at Bethesda Institute for a spiritually uplifting experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com