ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖയിൽ (എൻസിആർ) ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങളിലുംവാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അടിസ്ഥാനത്തിൽ ‘കളർകോഡ് ഹോളോഗ്രാം സ്റ്റിക്കർ’ പതിപ്പിക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചു. നിർദേശം നടപ്പാക്കി ഒരുമാസത്തിനുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് കേന്ദ്ര സർക്കാരിനും ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളോടും ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് 2023 ഡിസംബർ 13ലെ കോടതിയുടെ നിർദേശം നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ അഭയ് എസ്. ഓക, എ.ജി. മസി എന്നിവരുടെ ബെഞ്ചിന്റെ നടപടി. ഡൽഹി, എൻസിആർ മേഖലകളിലെ 50 ശതമാനം വാഹനങ്ങളിലും ഹോളോഗ്രാം സ്റ്റിക്കറുകളില്ലെന്ന് അമിക്കസ് ക്യൂറി അപരാജിത സിങ്ങും കോടതിയിൽ വ്യക്തമാക്കി.

വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന് ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണത്തെക്കാൾ ഫലപ്രദമാണ് കളർ കോഡ് അനുസരിച്ചുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അമിക്കസ് ക്യൂറി നേരത്തെ കോടതിക്കു റിപ്പോർട്ട് നൽകിയിരുന്നു.

കളർ കോഡ് സ്റ്റിക്കർ  ഇങ്ങനെ
∙ പെട്രോൾ, സിഎൻജി വാഹനങ്ങൾക്കു ഇളം നീല സ്റ്റിക്കർ
∙ ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കർ
∙ ഹൈബ്രിഡ് വാഹനങ്ങൾക്ക് പച്ച നിറം.
∙ പഴയതും പുതിയതുമായ എല്ലാ വാഹനങ്ങൾക്കും ഇന്ധന സ്റ്റിക്കർ നിർബന്ധം
∙ നിലവിൽ സിഎൻജി വാഹനങ്ങൾ സ്റ്റിക്കർ പതിക്കുന്നുണ്ട്. ഇതിനു പുറമേ കളർ സ്റ്റിക്കർ പതിപ്പിക്കണം
∙ പെട്രോൾ, ഡീസൽ വാഹനങ്ങൾക്കും പ്രത്യേക സ്റ്റിക്കർ 
∙ സ്വകാര്യ, വാണിജ്യ വാഹനങ്ങൾക്കും ഇതു ബാധകമാണ്.
∙ കാർ, ട്രക്ക്, ബസുകൾ തുടങ്ങി എല്ലാ വാഹനങ്ങളിലും സ്റ്റിക്കർ പതിപ്പിക്കണം.

English Summary:

The Supreme Court has ordered immediate implementation of color-coded hologram stickers on vehicles in Delhi and the NCR to curb rising pollution levels. This decision comes as a response to the non-implementation of a previous order and aims to regulate vehicles based on their fuel type.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com