അസമിൽ ട്രെയിൻ അപകടം; മലയാളി ഐബി ഉദ്യോഗസ്ഥൻ മരിച്ചു
Mail This Article
×
ന്യൂഡൽഹി∙ അസമിലുണ്ടായ ട്രെയിൻ അപകടത്തിൽ ഡൽഹിയിൽ താമസിക്കുന്ന മലയാളി ഇന്റലിജന്റ്സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ മരിച്ചു. മയൂർവിഹാർ ഫേസ് 1 പോക്കറ്റ് 2ൽ താമസിച്ചിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. സംസ്കാരം ഇന്നലെ ലോധി റോഡ് ശ്മശാനത്തിൽ നടത്തി. ഭാര്യ: ദീപ (നഴ്സ്, നെഹ്റു നഗർ വിംഹാൻസ് ആശുപത്രി). മകൻ അർചിത് കൃഷ്ണ, കാനിങ് റോഡ് കേരള സ്കൂളിൽ പഠിക്കുന്നു. മകൾ അദ്വിക നഴ്സറി വിദ്യാർഥിയാണ്. ഡൽഹിയിൽ ജോലി ചെയ്തിരുന്ന പ്രശാന്തിന് 4 മാസം മുൻപാണ് അസമിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.
English Summary:
Prashanth Kumar, a 39-year-old Intelligence Bureau officer from Kerala, lost his life in a tragic train accident in Assam. He was stationed in Delhi before being transferred to Assam four months ago. The incident occurred while he was returning from work.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.