ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിലെ വായു മലിനീകരണത്തിന്റെ വലിയൊരു പങ്കും വാഹനങ്ങളിൽ നിന്നാണെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പഠനറിപ്പോർട്ട്. മലിനീകരണത്തിന്റെ 50 ശതമാനവും വാഹനങ്ങളിൽ നിന്നാണ്. ഓരോ ദിവസവും, ഏകദേശം 11 ലക്ഷം വാഹനങ്ങളാണു ഡൽഹിയിലേക്ക് വരികയും പോകുകയും ചെയ്യുന്നത്. ഈ വാഹനങ്ങൾ പുറത്തുവിടുന്ന പുകയാണു വായുമലിനീകരണത്തിന്റെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗതാഗതക്കുരുക്കാണ് മലിനീകരണം രൂക്ഷമാക്കുന്നതിന്റെ മറ്റൊരു കാരണം. നഗരത്തിലെ വായുവിൽ കലരുന്ന 81 ശതമാനം നൈട്രജൻ ഓക്സൈഡുകളും വാഹനങ്ങൾ പുറന്തള്ളുന്നതാണ്. നഗരത്തിലെ മൊത്തത്തിലുള്ള മലിനീകരണത്തിന്റെ 30.34ശതമാനം പ്രാദേശികമായി ഉണ്ടാകുന്നതാണ്. അയൽ എൻസിആർ ജില്ലകൾ 34.97ശതമാനം മലിനീകരണത്തിന് കാരണമാകുന്നു. മറ്റ് പ്രദേശങ്ങൾ 27.94 ശതമാനം ഡൽഹിയെ മലിനപ്പെടുത്തുന്നുണ്ട്.

ഡൽഹിയിലെ വായു മലിനീകരണത്തിന് പലപ്പോഴും കാരണമായി പറയുന്ന വൈക്കോൽ കത്തിക്കൽ‌ 8.19 ശതമാനം മാത്രമാണ് ഡൽഹിയെ മലിനമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഐഐടിഎം, ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (‌ടെറി), ഓട്ടമേറ്റിവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ), സിപിസിബിയുടെ തത്സമയ വായു ഗുണനിലവാര നിരീക്ഷണം, ഗൂഗിൾ മാപ്പിൽ നിന്നുള്ള ട്രാഫിക് ഡേറ്റ എന്നിവ പരിശോധിച്ചാണ് സിഎസ്ഇ കണക്കുകൾ തയാറാക്കിയത്.

English Summary:

A new report by the Center for Science and Environment (CSE) highlights the alarming contribution of vehicles to Delhi's air pollution problem. The study sheds light on the urgent need for effective measures to combat vehicular emissions and improve the city's air quality.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com