ADVERTISEMENT

ന്യൂഡൽഹി ∙ വികസനത്തിന്റെയും സ്വയംപര്യാപ്തയുടെയും സന്ദേശവുമായി 43–ാമത് രാജ്യാന്തര വ്യാപാര മേളയ്ക്ക് ഇന്ന് തിരിതെളിയും. പ്രഗതി മൈതാനിൽ രാവിലെ 10.30നു കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയൽ മേള ഉദ്ഘാടനം ചെയ്യും. 

 ‘വികസിത് ഭാരത്@2047’ ആണ് ഇത്തവണത്തെ പ്രമേയം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങ‌ൾക്കും പുറമേ, ദേശീയ–രാജ്യാന്തര മേഖലയിൽനിന്നുള്ള സ്വകാര്യ സംരംഭങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഇത്തവണത്തെ ഫോക്കസ് സംസ്ഥാനം ജാർഖണ്ഡ് ആണ്. ഉത്തർപ്രദേശ്, ബിഹാർ എന്നിവയാണ് പാർട്നർ സംസ്ഥാനങ്ങൾ. 27 വരെയാണ് മേള.

∙ പ്രവേശനം രാവിലെ 9:30 മുതൽ വൈകിട്ട് 7:30 വരെ
∙ ടിക്കറ്റുകൾ ഓഫ്‌ലൈനായും ഓൺലൈനായും ലഭ്യമാണ്.
∙ സമീപ മെട്രോ: സുപ്രീം കോടതി മെട്രോ സ്റ്റേഷൻ
∙ പ്രവേശന ഗേറ്റുകൾ– ഗേറ്റ് നമ്പർ 3, 4 (ഭൈരോൺ മാർഗ്), ഗേറ്റ് നമ്പർ 6, 10 (മഥുര റോഡ്) .

ഓൺലൈൻ ടിക്കറ്റിന്
– മൊമന്റം 2.0 ഡൽഹി സാരഥി മൊബൈൽ ആപ്
– ഭാരത് മണ്ഡപം മൊബൈൽ ആപ്
– ഐടിപിഒ വെബ്സൈറ്റ് (www.indiatradefair.com)
– ഡിഎംആർസി വെബ്സൈറ്റ് (www.itpo.autope.in)

 സാംസ്കാരിക പരിപാടികൾ
നാളെമുതൽ എല്ലാ ദിവസവും, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിൽനിന്നുള്ള തനതു കലാസാംസ്കാരിക പരിപാടികൾ പ്രഗതി മൈതാനിയിലെ ആംഫി തിയറ്ററിൽ അവതരിപ്പിക്കും. നാളെ ജാർഖണ്ഡ്, 16നു ഉത്തർപ്രദേശ്, 17നു ഹരിയാന, 18നു രാജസ്ഥാൻ, 19നു മധ്യപ്രദേശ്, മണിപ്പുർ, 20നു തമിഴ്നാട്, ഛത്തീസ്ഗഡ്, 21നു ഡൽഹി, 22ന് ഒഡീഷ, അസം, 23നു ജമ്മു കശ്മീർ, 24ന് ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, 25നു മഹാരാഷ്ട്ര, 26നു ബംഗാൾ, 27നു പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് പരിപാടികൾ അവതരിപ്പിക്കുക. 24നു ആംഫി തിയറ്റർ 2ൽ ബിഹാറും കലാപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ടിക്കറ്റ് നിരക്ക് 60 മുതൽ
55 മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്നുമുതൽ 18 വരെ (ബിസിനസ് ഡേ) മുതിർന്നവർക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്, കുട്ടികൾക്ക് 150 രൂപയും. മറ്റുദിവസങ്ങളിൽ മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 60 രൂപയുമാണ് നിരക്ക്.

ടിക്കറ്റ് നിരക്ക് 60 മുതൽ
55 മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഇന്നുമുതൽ 18 വരെ (ബിസിനസ് ഡേ) മുതിർന്നവർക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്, കുട്ടികൾക്ക് 150 രൂപയും. മറ്റുദിവസങ്ങളിൽ മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 60 രൂപയുമാണ് നിരക്ക്.

English Summary:

The 43rd India International Trade Fair (IITF) is taking place at Pragati Maidan in New Delhi from November 14th to 27th. With the theme "Developed India@2047", the fair showcases India's journey towards self-reliance and development. Visitors can explore stalls from various states, Union Territories, and international businesses. Jharkhand is the focus state this year, while Uttar Pradesh and Bihar are partner states. Alongside the trade exhibition, the fair features daily cultural performances from different states.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com