കേരള ഫിഷറീസ് സ്റ്റാൾ: നാവിൽ വെള്ളമൂറും മീൻ വിഭവങ്ങൾ റെഡി
Mail This Article
ന്യൂഡൽഹി ∙ തനത് മത്സ്യരുചിക്കൂട്ടുകളും പുതുമയുള്ള വിഭവങ്ങളുമായി 43–ാമത് രാജ്യാന്തര വ്യാപാര മേളയിൽ തിളങ്ങുകയാണ് കേരള പവിലിയനിലെ ഫിഷറീസ് സ്റ്റാൾ. ഫിഷറീസിന്റെ കീഴിലുള്ള മത്സ്യഫെഡും മത്സ്യത്തൊഴിലാളികളുടെ സ്വയം സഹായ സംഘമായ സാഫും ചേർന്നാണ് ഇവ തയാറാക്കിയിരിക്കുന്നത്.ഉണക്കമീൻ അച്ചാർ, ഫ്രൈ, കക്ക അച്ചാർ, ചൂരമീൻ അച്ചാർ, ഇൻസ്റ്റന്റ് മീൻകറി മിക്സ്, ഫുഡ് സപ്ലിമെന്റ് കൈറ്റോൺ ടാബ്‌ലറ്റ്, ചെമ്മീൻ റോസ്റ്റ്, മീൻ കറിക്കൂട്ടുകൾ, ചെമ്മീൻ ചമ്മന്തിപ്പൊടി, വെളിച്ചെണ്ണ, വാഴയ്ക്ക ചിപ്സ്, മത്സ്യവളം എന്നിവയെല്ലാം ലഭ്യമാണ്. കാന്താരി, നെയ്യ്, പൈനാപ്പിൾ, കരിക്ക് എന്നിവയുടെ സത്ത് ചേർത്ത് തയാറാക്കിയ ഹൽവ, മലബാർ മധുരപലഹാരമായ ബിണ്ടിയ എന്നിവയും സ്റ്റാളിൽ വിൽപനയ്ക്കുണ്ട്. 30 രൂപ മുതലാണ് ഉൽപന്നങ്ങളുടെ വില. സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പവിലിയൻ ഒരുക്കിയിട്ടുള്ളത്.