ADVERTISEMENT

ന്യൂഡൽഹി∙ മെട്രോയുടെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ പാതകളിൽ സർവീസ് നടത്താനുള്ള ആദ്യ ‌ട്രെയിൻ എത്തിച്ചു. ഡിഎംആർസിയുടെ മുകുന്ദ്പുർ ഡിപ്പോയിൽ എത്തിച്ച 6 കോച്ചുകളുള്ള ട്രെയിൻ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം സർവീസ് ആരംഭിക്കും. ലോക്കോ പൈലറ്റുമാരില്ലാത്ത പുതിയ ട്രെയിനുകൾ മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിലാണ് സർവീസ് നടത്തുക.കരാറനുസരിച്ച് ഡിഎംആർസി 52 ട്രെയിനുകളാണ് (312 കോച്ചുകൾ) വാങ്ങുന്നത്. മെട്രോയുടെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായുള്ള മജ്‌ലിസ് പാർക്ക് – മോജ്പുർ, ജനക്പുരി വെസ്റ്റ് – ആർകെ ആശ്രം മാർഗ്, തുഗ്ലക്കാബാദ് – ഡൽഹി എയ്റോ സിറ്റി എന്നിങ്ങനെ 4 പുതിയ ഇടനാഴികളാണു നിർമിച്ചത്. പുതിയതായെത്തിയ 312 കോച്ചുകളിൽ 234 എണ്ണം പിങ്ക്, മജന്ത ലൈനുകളിൽ സർവീസ് നടത്തും. ബാക്കി 78 കോച്ചുകൾ തുഗ്ലക്കാബാദ്–എയ്റോ സിറ്റി ലൈനിൽ (ഗോൾഡൻ ലൈൻ) സർവീസ് നടത്തും.

നാലാംഘട്ട വികസനത്തിന്റെ ഭാഗമായി ആകെ 5 ഇടനാഴികളാണുള്ളത്. ഇതിൽ ജനക്പുരി വെസ്റ്റ്–ആർകെ ആശ്രം മാർഗ്, മജ്‌ലിസ് പാർക്ക്–മോജ്പുർ, എയ്റോസിറ്റി–തുഗ്ലക്കാബാദ് ഇടനാഴികളുടെ നിർമാണം പൂർത്തിയായി. ലജ്പത് നഗർ–സാകേത് ജി ബ്ലോക്ക്, ഇന്ദ്രപ്രസ്ഥ–ഇന്ദർലോക് ഇടനാഴിയുടെ െടൻഡർ നടപടികൾ നടക്കുന്നു.392.4 കിലോമീറ്റർ ദൈർഘ്യത്തിൽ 288 സ്റ്റേഷനുകളാണ് ഡൽഹി മെട്രോയ്ക്ക് ഇപ്പോഴുള്ളത്. നോയിഡ, ഗ്രേറ്റർ നോയിഡ ഇടനാഴിയും ഗുരുഗ്രാം റാപ്പിഡ് മെട്രോയും കൂടിച്ചേർന്നതാണിത്. 350 ട്രെയിനുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. നിലവിൽ മജന്ത, പിങ്ക് ലൈനുകളിലാണ് ലോക്കോ പൈലറ്റ് ഇല്ലാത്ത ട്രെയിനുകൾ സർവീസ് നടത്തുന്നത്.

English Summary:

The Delhi Metro Phase 4 expansion has reached a significant milestone with the arrival of the first train at the Mukundpur Depot, signaling the start of trials and testing for the new line.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com