പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായ ഓംചേരിക്ക് യാത്രാമൊഴി
Mail This Article
ന്യൂഡൽഹി ∙ പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായ പ്രഫ. ഓംചേരി എൻ.എൻ.പിള്ളയുടെ മൃതദേഹം ന്യൂഡൽഹി ലോധി ശ്മശാനത്തിൽ സംസ്‌കരിച്ചു. ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ ട്രാവൻകൂർ പാലസിലെ പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരം.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി.തോമസ്, എംപിമാരായ കെ.സി.വേണുഗോപാൽ, എം.കെ.രാഘവൻ, കെ.രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ.പ്രേമചന്ദ്രൻ, ഇ.ടി.മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ്, എംഎൽഎമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, എം.വിൻസന്റ്, ജസ്റ്റിസ് കുര്യൻ ജോസഫ്, സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, മുൻ ചീഫ് സെക്രട്ടറി വി.പി.ജോയി, കേരള ഹൗസ് അഡിഷനൽ റസിഡന്റ് കമ്മിഷണർ ചേതൻ കുമാർ മീണ, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആനിരാജ, മലയാള മനോരമയ്ക്കുവേണ്ടി ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.