‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’; ‘ഹൃദയപൂർവം’ വിശപ്പകറ്റി 3 വർഷം
Mail This Article
×
പാലക്കാട് ∙ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ‘വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച ‘ഹൃദയപൂർവം’ പദ്ധതി മൂന്നു വർഷം പൂർത്തീകരിച്ചു. പാലക്കാട്, പുതുശ്ശേരി, മുണ്ടൂർ, കുഴൽമന്ദം, ആലത്തൂർ, ചിറ്റൂർ എന്നീ ബ്ലോക്കുകളിലെ 61 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പൊതിച്ചോറ് ശേഖരിച്ചു വിതരണം. ഓരോ ദിവസവും ഉച്ച മുതൽ വീടുകളിൽനിന്നു പൊതിച്ചോറുകൾ ശേഖരിച്ച് വൈകിട്ട് 6നാണ് ജില്ലാ ആശുപത്രിയിൽ വിതരണം ചെയ്യുന്നത്. ആവശ്യാനുസരണം 650 മുതൽ 1650 പൊതികൾ വരെ വിതരണം ചെയ്യുന്നുണ്ട്. മൂന്നാം വാർഷികത്തിന്റെ ഭാഗമായി പോതിച്ചോറ് വിതരണത്തിന് ജില്ലാ സെക്രട്ടറി ടി.എം.ശശി, ജിഞ്ചു ജോസ്, വി.ബിജോയ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.