ADVERTISEMENT

ഒറ്റപ്പാലം ∙ വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കു പ്രഥമ ശുശ്രൂഷ നൽകാനും ആശുപത്രിയിൽ എത്തിക്കാനുമായി ജില്ലയിൽ സന്നദ്ധ സേന രൂപീകരിക്കുന്നു. ആദ്യ ഘട്ടത്തിൽ പാലക്കാട്– കുളപ്പുള്ളി പാത കേന്ദ്രീകരിച്ചാണു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ക്യുക് റെസ്പോൺസ് ടീം’ രൂപീകരിക്കുന്നത്. 

പാലക്കാട് മേലാമുറി മുതൽ കുളപ്പുള്ളി വരെയുള്ള പ്രദേശങ്ങളിൽ സേവന സന്നദ്ധരായവരെ ഉൾപ്പെടുത്തിയാണിത്. പാലക്കാട്– കുളപ്പുള്ളി പാത കേന്ദ്രീകരിച്ചു 4 സംഘത്തെയെങ്കിലും നിയോഗിക്കാനാണു ശ്രമം. ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 25 ശതമാനം അപക‌ടങ്ങളും പാലക്കാട്–കുളപ്പുള്ളി പാതയിലാണെന്നു വിലയിരുത്തിയാണു പരിഗണന.  ഇതിനുശേഷം ജില്ലയിലെ ഇതര റോഡുകളിലും സമാനമായ സേനകളെ രൂപീകരിക്കും.  

 പരുക്കേൽക്കുന്നവർക്ക്, സമയം പാഴാക്കാതെ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കലും ആശുപത്രിയിൽ എത്തിക്കലുമാണു സന്നദ്ധസേനയുടെ ദൗത്യം. എൻഫോഴ്സ്മെന്റ് ആർടിഒ എം.കെ. ജയേഷ്കുമാറിന്റെ നിർദേശപ്രകാരമാണു സേന രൂപീകരണം. സേനയിൽ ഇതുവരെ അംഗങ്ങളായവർക്കുള്ള പരിശീലന പരിപാടി ഒറ്റപ്പാലത്ത് ജോയിന്റ് ആർടിഒ സി.യു.മുജീബ് ഉദ്ഘാടനം ചെയ്തു. പൊലീസ് ഇൻസ്പെക്ടർ വി.ബാബുരാജൻ, താലൂക്ക് ആശുപത്രിയിലെ ഡോ. പി.ജി.മനോജ്, എംവിഐ പി.എം.രവികുമാർ, കെ.ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com