ADVERTISEMENT

ഒറ്റപ്പാലം∙ റെയിൽവേ സ്റ്റേഷനു നിഷേധിക്കപ്പെട്ട ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സിപിഎം സമരത്തിനു തയാറെടുക്കുന്നു. പാർട്ടിയുടെ നേതൃത്വത്തിൽ 28നു രാവിലെ 9നു റെയിൽവേ സ്റ്റേഷനിലേക്കു മാർ‍ച്ച് നടത്തും.  പുണെ - കന്യാകുമാരി എക്സ്പ്രസ്, എറണാകുളം - കാരയ്ക്കൽ എക്സ്പ്രസ് എന്നിവ ഉൾപ്പെടെ, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനെ അവഗണിച്ചു പോകുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. 

രാജ്യത്തു കോവിഡ്‍വ്യാപനം തുടങ്ങിയ ഘട്ടത്തിൽ റെയിൽവേ നിർത്തിവച്ച സർവീസുകളിൽ പലതും പുനരാരംഭിച്ചതിനൊപ്പം, ഒറ്റപ്പാലം സ്റ്റേഷനിൽ വിവിധ ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കിയതും ഒട്ടേറെ യാത്രക്കാർ ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാത്തതും കഴിഞ്ഞദിവസം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. കന്യാകുമാരി - പുണെ എക്സ്പ്രസ് പുണെയിലേക്കു പോകുമ്പോൾ ഒറ്റപ്പാലത്തു നിർത്തുകയും, തിരിച്ചു കന്യാകുമാരിയിലേക്കുളള  യാത്രയിൽ ഇവിടെ നിർത്താതെ പോകുകയും ചെയ്യുന്ന വിചിത്രമായ പരിഷ്കാരവും നിലനിൽക്കുന്നു. 

മുംബൈ-തിരുവനന്തപുരം, തിരുവനന്തപുരം - മുംബൈ പ്രതിവാര എക്സ്പ്രസ് ട്രെയിനുകളുടെ സ്റ്റോപ്പും ഒഴിവാക്കിയ പട്ടികയിലുണ്ട്. കോവിഡ്കാലത്തിനു മുൻപ് ‍ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർക്കു നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന പാലക്കാട് - നിലമ്പൂർ, ഷൊർണൂർ - കോയമ്പത്തൂർ, കോയമ്പത്തൂർ - ഷൊർണൂർ (മെമു). നിലമ്പൂർ - പാലക്കാട്, കോയമ്പത്തൂർ - തൃശൂർ എന്നീ പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനഃസ്ഥാപിക്കാനും റെയിൽവേ തയാറായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com