ADVERTISEMENT

ഷൊർണൂർ ∙ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ട്രെയിൻ ടിക്കറ്റ് എടുക്കാമെന്നു റെയിൽവേ. നിലവിൽ യാത്ര സൗജന്യമാണ്. സൗജന്യ യാത്ര തൽക്കാലം അവസാനിപ്പിക്കില്ലെങ്കിലും സീറ്റ്, ബർത്ത് എന്നിവ ലഭിക്കുന്നതിനു കുട്ടികൾക്കും മുതിർന്ന യാത്രികരുടെ നിരക്കിലുള്ള ടിക്കറ്റ് ബാധകമാകും.

ടിക്കറ്റ് എടുക്കാതെ, ഒപ്പമുള്ള മുതിർന്നവരുടെ സീറ്റിലും ബർത്തിലും കുട്ടികളെ കൊണ്ടുപോകുന്നതു തടയില്ല. മുൻപു കുട്ടികൾക്കു ടിക്കറ്റ് ബുക്കിങ് അനുവദിച്ചിരുന്നില്ല. സൗജന്യം പിൻവലിച്ചിട്ടില്ലെന്നു റെയിൽവേ അവകാശപ്പെടുമ്പോഴും സ്വന്തം ഇഷ്ടപ്രകാരം രക്ഷിതാക്കൾക്കു കുട്ടികളുടെ പേരിൽ ടിക്കറ്റെടുക്കാം എന്നു വിശദീകരിക്കുന്നതു ഭാവിയിൽ ഇളവ് ഒഴിവാക്കുന്നതിന്റെ തുടക്കമാകുമെന്ന ആശങ്കയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com