ADVERTISEMENT

പൊള്ളാച്ചി ∙ തമിഴ്നാട്– കേരള അതിർത്തിയിൽ റേഷനരി കടത്ത് തടയാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പരിശോധന ആരംഭിച്ചു. സിവിൽ സപ്ലൈസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഡിജിപി ആഭസ്കുമാറിന്റെ നേതൃത്വത്തിൽ ഒരു എസ്ഐ, നാല് പൊലീസ് ഓഫിസർമാർ എന്നിവർ ഉൾപ്പെട്ട സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടന്ന പരിപാടിയിൽ സിവിൽ സപ്ലൈസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സൂപ്രണ്ട് ബാലാജി ഉദ്ഘാടനം ചെയ്തു.

അതിർത്തി ചെക്പോസ്റ്റുകളിൽ  24 മണിക്കൂറും പൊലീസ് വാഹനത്തിൽ പട്രോളിങ് നടത്തും.   അതിർത്തിവഴി കേരളത്തിലേക്ക് റേഷനരി കടത്ത് വ്യാപകമായതോടെയാണ് അധികൃതർ കർശന പരിശോധന ആരംഭിച്ചത്. റേഷനരി കടത്തുന്നതിനെക്കുറിച്ചും ഒളിപ്പിച്ചുവയ്ക്കുന്ന ഗോഡൗണുകളെക്കുറിച്ചും വിവരം ലഭിച്ചാൽ അധികൃതരെ അറിയിക്കാനും നിർദേശമുണ്ട്.

രേഖകളില്ലാതെ കടത്തിയ അരി പിടികൂടി

കൊഴിഞ്ഞാമ്പാറ ∙ രേഖകളില്ലാതെ മിനിവാനിൽ കടത്തിക്കൊണ്ടുവന്ന 622 കിലോഗ്രാം അരി പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും സംയുക്തമായാണു പരിശോധന നടത്തിയത്. പിന്തുടർന്നതോടെ കരിമണ്ണിലെ അരിമില്ലിലേക്കു വാഹനം കയറ്റി. വാഹനത്തിൽ കൊണ്ടുവന്നതും മില്ലിൽ സൂക്ഷിച്ചതുമായ അരിയാണു പിടികൂടിയത്.

അരി കൊഴിഞ്ഞാമ്പാറയിലെ എഫ്സിഐ  ഗോഡൗണിലേക്കും വാഹനം സ്റ്റേഷനിലേക്കും മാറ്റി. താലൂക്ക് സപ്ലൈ ഓഫിസർ എ.എസ്.ബീന, റേഷനിങ് ഇൻസ്പെക്ടർ കെ.ആണ്ടവൻ, പ്രബേഷൻ എസ്ഐ വി.അനുരാജ്, ഗ്രേഡ് എഎസ്ഐ കെ.എം.സുനിൽകുമാർ, എഎസ്ഐ സി.എം.കൃഷ്ണദാസ്, എസ്‌സിപിഒ കെ.വിനോദ്കുമാർ എന്നിവരാണു പരിശോധന നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com