ADVERTISEMENT

കുമരനല്ലൂർ ∙ കല്ലടത്തൂർ ഗോഖലെ സ്കൂളിലെ കെട്ടിടം പണിയുടെ അനുബന്ധ ജോലികൾ ഇനിയും പൂർത്തിയാകാത്തതു വിദ്യാർഥികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വർഷങ്ങൾ മുൻപു ഹാബിറ്റാറ്റിനെ ഏൽപിച്ച ഹയർ സെക്കൻഡറി വിഭാഗത്തിന്റെ അനുബന്ധ ജോലികളാണ് ഇനിയും പൂർത്തിയാകാത്തത്.

കെട്ടിടം പണിക്കായി കൊണ്ടുവന്ന വസ്തുക്കളും മറ്റും അലക്ഷ്യമായി കിടക്കുന്നതാണു വിദ്യാർഥികൾക്കു ഭീഷണിയാകുന്നത്.ഓപ്പൺ ഓഡിറ്റോറിയവും കന്റീനും ഇനിയും പൂർത്തിയായിട്ടില്ല. വിവിധ ലാബുകളുടെ സജ്ജീകരണവും പൂർത്തിയാക്കേണ്ടതായിട്ടുണ്ട്. നിർമാണ അവശിഷ്ടങ്ങൾ കൂടി കിടക്കുന്നതു വിദ്യാർഥികൾക്ക് അപകടസാധ്യത വർധിക്കുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ അധിക‍‍ൃതരും പിടിഎയും സ്കൂൾ തുറക്കും മുൻപു തന്നെ ബന്ധപ്പെട്ടവർക്കു നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. ജോലികൾ പൂർത്തീകരിച്ചു സ്കൂളിനു കൈമാറാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നു സത്വര നടപടിയും മന്ത്രി തല ഇടപെടലുകളും ഉണ്ടാവണമെന്നാണു വിദ്യാർഥികളുടെയും നാട്ടുകാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com