ADVERTISEMENT

പുതുശ്ശേരി  ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷ് (20) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലായ ജഗദീഷ് വിവാഹ വാഗ്ദാനം നൽകിയാണു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്നു പൊലീസ് പറഞ്ഞു.

2022 ഒക്ടോബർ മുതൽ വിവിധ സ്ഥലങ്ങളിലെത്തിച്ചു പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ പോയ ജഗദീഷിനെ തഞ്ചാവൂരിൽ നിന്നാണു പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, പാലക്കാട് എഎസ്പി എ.ഷാഹുൽ ഹമീദ് എന്നിവരുടെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ സി.കെ.രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഉദയ പ്രകാശ്, എസ്.നിഷാദ്, വി.ഷിജി, എം.മാർട്ടിൻ എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com