ADVERTISEMENT

അഗളി∙നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തിയ താവളം-മുള്ളി റോഡരികിലെ അടയാളപ്പലകകൾ കാട്ടാനകൾ നശിപ്പിച്ചു. തേക്കുവട്ടക്കും ചീരക്കടവിനുമിടയിൽ സ്ഥാപിച്ച 5 ബോർഡുകളാണ് ആനകൾ നശിപ്പിച്ചത്. കെഎസ്‌ടിപി അധികൃതരെത്തി പുനഃസ്ഥാപിച്ചു.റീ ബിൽഡ് കേരളയിൽ 130 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.

രാവും പകലും കാട്ടാനകളുള്ള പ്രദേശം വഴിയാണ് റോഡുള്ളത്. വനത്തിൽ നിന്നു ഭവാനിപ്പുഴയിലേക്ക് സജീവ ആനത്താരകളുള്ള പ്രദേശത്ത് റോഡ് നിർമാണത്തിലും ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിലും അനുയോജ്യമായ പരിഷ്കരണങ്ങൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ പിസിസിഎഫ് പി.എൻ.ഉണ്ണിക്കൃഷ്ണൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com