ADVERTISEMENT
ലക്കിടി ∙ കിള്ളിക്കുറുശ്ശിമംഗലം മാണി മാധവ ചാക്യാർ സ്മാരക ഗുരുകുലത്തിൽ ആഷാഢോത്സവത്തോടനുബന്ധിച്ചു മിഴാവ് ചെണ്ട തായമ്പക അരങ്ങേറി. മിഴാവിൽ തായമ്പക ചിട്ടപ്പെടുത്തിയത് ഗുരു പി.കെ. നാരായണൻ നമ്പ്യാർ ആണ്. ആദ്യമായി മിഴാവ് ചെണ്ട തായമ്പക വേദിയിൽ അവതരിപ്പിച്ചതും പി.കെ. നാരായണൻ നമ്പ്യാരുടെ മകനായ പി.കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാരും സദനം വിനോദും ചേർന്നാണ്. സ്മാരകത്തിൽ നടന്ന അവതരണത്തിൽ ചെണ്ടയിൽ സദനം വിനോദും മിഴാവിൽ ശരത് നാരായണനും  വാദ്യവിസ്മയം തീർത്തു.  പി.കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ, എം.പി. അരവിന്ദ് (മിഴാവ്), പാലപ്പുറം മനോജ്‌, പഴയന്നൂർ ഗിരീഷ് മാരാർ, ഗൗരീശ് നമ്പ്യാർ (ചെണ്ട), തോട്ടക്കര കണ്ണൻ, കെ. കൃഷ്ണരാജ് (താളം) എന്നിവർ പക്കമേളമൊരുക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com