60 ‘ചിത്രഗീത’ങ്ങളാൽ ചിത്രയ്ക്ക് പിറന്നാളാദരം
Mail This Article
പാലക്കാട് ∙ 60 ഗാനങ്ങൾ അവതരിപ്പിച്ച് പിന്നണി ഗായിക കെ.എസ്.ചിത്രയ്ക്ക് സ്വരലയയുടെ സ്നേഹാദരം. ചിത്രയ്ക്ക് 60 വയസ്സ് തികഞ്ഞതിന്റെ ഭാഗമായാണു ചിത്ര പാടിയ 60 ഗാനങ്ങൾ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ആറര മണിക്കൂർ നീണ്ട ‘ചിത്ര @ 60’ സംഗീത പരിപാടിയിൽ പാലക്കാട്ടെ സംഗീത ആസ്വാദകരും ചിത്രയ്ക്ക് ആദരവുമായെത്തി. 34 ഗായകരാണു പാട്ടുകൾ അവതരിപ്പിച്ചത്. കവിയും പ്രഭാഷകനുമായ പി.ടി.നരേന്ദ്ര മേനോനും സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
പി.പി.സുമോദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ.നാരായണദാസ്, മണ്ണൂർ രാജകുമാരനുണ്ണി, പ്രഫ.കെ.മോഹൻദാസ്, ലക്ഷ്മി പത്മനാഭൻ, എ.കെ.ചന്ദ്രൻകുട്ടി, ലൈല രാജകുമാരനുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. മഞ്ജു മേനോൻ, പി.വി.പ്രീത, സരിത രാജീവ്, അമൃത ജയകുമാർ, ഡോ.നന്ദകുമാർ, ബൽറാം, സനിത സന്തോഷ്, സുനിൽ ഹരിദാസ്, രജി സദാനന്ദൻ, തീർഥ സുഭാഷ്, ഡോ മൃദുല, അഭിരാമി, രജിനി നാവല്ലൂർ, വിമല വേണുഗോപാൽ, ഗോപിക സജിത്ത്, സുഷിത, കെ.വിഷ്ണു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും ഗാനം ആലപിച്ചു.