ADVERTISEMENT

ആലത്തൂർ∙ വില്ലേജ് ഓഫിസ് കെട്ടിടം പുതുക്കി നിർമിക്കുന്നതിന് അനുമതിയായി. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പുനർനിർമിക്കുന്നത്. താലൂക്ക് ഓഫിസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് സ്ഥല പരിമിതി മൂലം 2022 മാർച്ചിലാണ് പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റിയത്. പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിത് അങ്ങോട്ട് മാറ്റിയ ഒഴിവിലാണ് വില്ലേജ് ഓഫിസ് ഇവിടെ പ്രവർത്തനം തുടങ്ങിയത്. 

താൽക്കാലിക ആശ്വാസം ലഭിച്ചെങ്കിലും കെട്ടിടത്തിന്റെ സ്ഥലപരിമിതി പ്രശ്നമായി. സ്മാർട്ട് വില്ലേജ് ഓഫിസായി മാറ്റുന്നതിനോടനുബന്ധിച്ചാണ് വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. താലൂക്കിന്റെ പരിധിയിലെ 16 പഞ്ചായത്തുകളിൽ 13 പഞ്ചായത്തുകളിൽ രണ്ട് വീതം വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. 

മേലാർകോട്, ആലത്തൂർ, പുതുക്കോട് പഞ്ചായത്തുകളിൽ ഓരോ വില്ലേജ് ഓഫിസുകളാണ് നിലവിൽ ഉള്ളത്. വണ്ടാഴി പഞ്ചായത്തിന്റെ വിസ്തൃതി പരിഗണിച്ച് ഇവിടെ 3 വില്ലേജ് ഓഫിസുകളാണുള്ളത്. മേലാർകോട് വില്ലേജിനെ വിഭജിച്ച് രണ്ട് വില്ലേജാക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി നൽകിയ നിവേദനങ്ങൾ ഇതുവരെ പരിഗണിച്ചിട്ടില്ല. 16 പഞ്ചായത്തുകളിൽ 30 വില്ലേജ് ഓഫിസുകളാണ് ആകെ ഉള്ളത്.

ലേലം മാറ്റിവച്ചു

ആലത്തൂർ∙ വില്ലേജ് ഓഫിസ് കെട്ടിടം പുതുക്കിപ്പണിയുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ലേലം മാറ്റി വച്ചതായി തഹസിൽദാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com