ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ റേഷൻ കാർഡിലെ വിവരങ്ങളിലെ തെറ്റു തിരുത്താനും മാറ്റം വരുത്താനും കാർഡ് ഉടമകൾ ഇനി റേഷൻ കടകളിൽ പോയാൽ മതി. സർക്കാരിന്റെ ‘തെളിമ കാർഡ്‌ ശുദ്ധീകരണ പദ്ധതിക്ക്’ ജില്ലയിലും തുടക്കമായി. കാർഡ്‌ പുതുക്കലുമായി ബന്ധപ്പെട്ടു റേഷൻ കാർഡ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം (ആർസിഎംഎസ്‌) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങൾ പുതുക്കാനും ഇതുവഴി അവസരമുണ്ടാകും. ഓരോ റേഷൻ കടയിലും ഇതിനായി പ്രത്യേക തെളിമ പെട്ടികളും സ്ഥാപിച്ചു. കാർഡ് ഉടമകൾക്ക് ഡിസംബർ 15 വരെ ഈ സൗകര്യം ഉപയോഗിക്കാം.

∙ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും പുതുതായി ആധാർ നമ്പർ ചേർക്കാനും അവസരം.
∙ അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം.
∙ പാചക വാതക കണക്‌ഷൻ,  വൈദ്യുതി കണക്‌ഷൻ  വിവരങ്ങൾ ചേർക്കാം.
∙ മതിയായ രേഖകൾക്കൊപ്പം വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി.
∙ അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ, അന്ത്യോദയ അന്നയോജന കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം.ഡിസംബർ 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകൾ തിരുത്തും. ബുക്ക് രൂപത്തിലെ കാർഡുകൾ മാറ്റി സ്മാർട്ട് കാർഡുകളാക്കുന്നതിനു മുൻപു വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com