ADVERTISEMENT

അഗളി∙ അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഗോത്രവർഗക്കാരായ വിദ്യാർഥികൾ സംസ്ഥാന കലോത്സവത്തിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ്. പാലക്കാട് ജില്ലയിൽ നിന്ന് ആദ്യമായാണു ഗോത്രസമൂഹം സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ ചുരമിറങ്ങുന്നത്. പ്രാക്തന ഗോത്രവിഭാഗത്തിലെ കുട്ടികളടക്കം 7 പേരാണു സംഘത്തിൽ. നാടൻപാട്ടിൽ മുൻവർഷങ്ങളിൽ മറ്റ് എംആർഎസുകളിൽ നിന്നും ഗോത്രവിഭാഗ വിദ്യാർഥികൾ മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണു സംഘനൃത്തം പോലുള്ള  ഇനത്തിൽ പങ്കെടുക്കുന്നത്.

മണ്ണാർക്കാട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി, ജില്ലാ കലോത്സവത്തിൽ അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിലേക്കു യോഗ്യത നേടിയാണു കൊല്ലത്തേക്കു വണ്ടി കയറുന്നത്. കഠിനമായ പരിശീലനത്തിലൂടെ നേടിയ ആത്മവിശ്വാസമാണ് ഇവരുടെ കൈമുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com