ADVERTISEMENT

മണ്ണാർക്കാട്∙ വേനൽമഴയിൽ തെങ്കരയിലെ ഏക്കർ കണക്കിനു നെൽക്കൃഷി നിലംപൊത്തി. വേൽമഴയ്ക്കൊപ്പം കാറ്റും വീശിയതോടെ കൊയ്തെടുക്കാൻ പോലും കഴിയാത്തവിധം നെല്ല് വീണു നശിച്ചു. കതിര് മൂപ്പെത്താൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ നെല്ലു പൂർണമായും ചേറിൽ വിണടിഞ്ഞു. നെൽച്ചെടികൾ തലങ്ങും വിലങ്ങും വീണു കിടക്കുന്നതിനാൽ എന്തു ചെയ്യുമെന്ന് അറിയാൻ കഴിയാത്ത സ്ഥിതിയിലാണു കർഷകർ. നഷ്ടം സഹിച്ചാണു നെൽക്കൃഷി നടത്തുന്നത്. അതിനു പുറമേ ഇത്തരത്തിലുള്ള പ്രകൃതിക്ഷോഭവും കൂടിയാകുമ്പോൾ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നു കർഷകർ പറഞ്ഞു. പൂർണ മൂപ്പ് എത്തണമെങ്കിൽ ഒരാഴ്ച കൂടി കഴിയണം. അപ്പോഴേക്കും ചേറിൽ കിടന്നു നെൽച്ചെടി അഴുകും. കൃഷി നഷ്ടപ്പെട്ട കർഷകർക്കു സാമ്പത്തിക സഹായം നൽകണമെന്നാണു കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com