ADVERTISEMENT

മണ്ണാർക്കാട്∙ കോട്ടോപ്പാടം കണ്ടമംഗലത്തു വീട് കത്തിനശിച്ചു. പുളിക്കാത്തോട്ടത്തിൽ പത്രോസിന്റെ വീടാണ് ഇന്നലെ വൈകിട്ട് അഗ്നിക്കിരയായത്. ആർക്കും പരുക്കില്ല. വീടിനു സമീപം കരിമരുന്നിന്റെ അംശം കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. ഫർണിച്ചറുകളും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. സ്ഫോടന ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. വീട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും ഇതിലേക്കു തീ പടർന്നില്ല.

ഏതാനും സമയം മുൻപ് പത്രോസ് വീട്ടിലുണ്ടായിരുന്നതായാണു ലഭിക്കുന്ന വിവരമെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. വട്ടമ്പലത്തു നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും പഞ്ചായത്തംഗം നിജോ വർഗീസ് ഉൾപ്പെടെയുള്ള നാട്ടുകാരും ചേർന്നാണു തീ അണച്ചത്. പൊലീസ് സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com