ADVERTISEMENT

പട്ടാമ്പി ∙ കരിമ്പുള്ളി പറമ്പിൽ വീട്ടിൽ മുഹമ്മദ് മുഫീദിനെ (23) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിലാക്കി. ജില്ലാ പെ‍ാലീസ് മേധാവി ആർ.ആനന്ദ് സമർപ്പിച്ച ശുപാർശയിൽ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരമാണ് നടപടി. പട്ടാമ്പി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.ബി. ഷൈജു അറസ്റ്റ് ചെയ്തു.

2023ൽ മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി പെ‍ാലീസ് സ്റ്റേഷൻ പരിധിയിലെ മുന്നിയൂർ താഴെ ചേളാരിയിൽ ഇതര സംസ്ഥാന തൊഴിലാളിയുമൊന്നിച്ച് ഒഡീഷയിലെ ബാലംപൂരിൽ നിന്നു കഞ്ചാവ് എത്തിച്ചു വിൽപനയ്ക്കായി കടത്തിക്കൊണ്ടു പോകുന്നതിനിടെ പിടിക്കപ്പെട്ട കേസിലാണു കാപ്പ-3 പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com