ഡിജിറ്റൽ ക്രോപ് സർവേക്ക് തുടക്കം
Mail This Article
ചിറ്റിലഞ്ചേരി∙റാബി സീസണിലെ ഡിജിറ്റൽ ക്രോപ് സർവേക്കു മേലാർകോട് പഞ്ചായത്തിൽ തുടക്കമായി. കോന്നല്ലൂർ പാടശേഖര സമിതിയിലെ കോട്ടേക്കുളം ഉണ്ണിക്കൃഷ്ണന്റെ കൃഷിയിടത്തിൽ പഞ്ചായത്ത് അധ്യക്ഷ ടി.വത്സല സർവേ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ ഐ.മൻസൂർ അലി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കൃഷ്ണ, കൃഷി അസിസ്റ്റന്റുമാരായ ഗീതാബായ്, മുരളി എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ കൃഷ്ണ സർവേയർമാർക്ക് പരിശീലനം നൽകി.
മുഴുവൻ കർഷകരുടെയും കാർഷിക മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയാണ് കേന്ദ്ര സർക്കാർ ഡിജിറ്റൽ ക്രോപ് സർവേ നടത്തുന്നത്. കർഷകരുടെ കൃഷിഭൂമിയുടെ വിവരങ്ങൾ റവന്യുവകുപ്പിന്റെ ഡിജിറ്റൽ വില്ലേജ് മാപ്പുകളിൽ അടയാളപ്പെടുത്തി ഓരോ കൃഷിയിടത്തിലുമുള്ള വിളകളുടെ വിശദാംശങ്ങൾ ശേഖരിച്ച് കൃഷിയുടെ വിവരങ്ങളിൽ ഉൾപ്പെടുത്തുന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. അർഹരായ കർഷകർക്ക് കേന്ദ്ര–സംസ്ഥാന പദ്ധതികളുടെ ആനുകൂല്യങ്ങളും സേവനങ്ങളും നൽകാൻ കഴിയുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.