അട്ടപ്പാടിയില്‍ ബോധവൽക്കരണ പരിപാടിയുമായി ഇലക്ടറൽ ലിറ്ററസി ക്ലബുകൾ
Mail This Article
അട്ടപ്പാടി∙ അട്ടപ്പാടിയിൽ പോളിങ് ശതമാനം വർധിപ്പിക്കുന്നതിനായി വിവിധ ഇലക്ടറൽ ലിറ്ററസി ക്ലബുകളുടെ നേതൃത്വത്തിൽ പുതൂർ പഞ്ചായത്തിലെ ചാവടിയൂർ, മേലെ ചാവടിയൂർ, പലകയൂർ ഇലച്ചിവഴി എന്നിവിടങ്ങളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീടുകളും തൊഴിലുറപ്പ് ജോലിസ്ഥലങ്ങളും കേന്ദ്രീകരിച്ചായിരുന്നു ബോധവൽക്കരണ പരിപാടി. തിരഞ്ഞെടുപ്പ് യന്ത്രമുൾപ്പെടെ സജ്ജീകരിച്ചിരുന്നു. അട്ടപ്പാടി താലൂക്കിലെ മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കാനാണ് ക്ലബുകൾ ലക്ഷ്യമിടുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ ഡോ. എസ്.ചിത്ര, സ്വീപ് ജില്ലാ നോഡൽ ഓഫിസർ ഒ.വി.ആൽഫ്രട്ട്, മണ്ണാർക്കാട് താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ജെറിൻ ജോൺസൺ, അട്ടപ്പാടി ട്രൈബൽ ഡെപ്യൂട്ടി താലൂക്ക് ഓഫിസർ എം.സലിം, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രൈനർ ടി.സത്യൻ, എസ്ടി പ്രൊമോർട്ടർമാരായ ശിവപ്രകാശ്, ആർ.സംഗീത, എം.കീർത്തന, ബൂത്ത് ലെവൽ ഓഫിസർ സുധാകരൻ, ക്യാംപസ് അംബാസിഡർമാരായ വിഷ്ണു സതീഷ്, എസ്.അനന്ദു, വി.എസ്.അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി പുരോഗമിക്കുന്നത്.