ആദിവാസി ശിശുവിന്റെ മരണം: ചികിത്സാ പിഴവ് ആരോപിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്
Mail This Article
×
അഗളി ∙ അട്ടപ്പാടി കാരറ ഊരിലെ 70 ദിവസം പ്രായമായ ആദിവാസി ശിശു മരിക്കാനിടയായത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അട്ടപ്പാടി താലൂക്ക് ആശുപത്രിയിലേക്കു പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ടിറ്റു വർഗീസ് അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.സാബു, നേതാക്കളായ ഷിബു സിറിയക്, ചിന്നസ്വാമി, ജോബി കുരിയക്കാട്ടിൽ, എം. കനകരാജ്, സെന്തിൽ കുമാർ, എം.ആർ.സത്യൻ, എംസി.ഗാന്ധി, അസീസ് കാര, കെ.എസ്.ജോയ്, ബിജു, സതീഷ്, മണികണ്ഠൻ, കാളിമുത്തു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.