ADVERTISEMENT

തൃത്താലയിൽ യുഡിഎഫ് പൊതുയോഗം ഇന്ന്; തൃത്താല ∙ പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നു തൃത്താലയിൽ യുഡിഎഫ് പൊതുയോഗം നടത്തും.      രാത്രി 7 നു നടത്തുന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ പ്രസംഗിക്കും.

ചിന്മയമിഷനിൽഅവധിക്കാല ക്യാംപ്
പാലക്കാട് ∙ ചിന്മയ മിഷന്റെ നേതൃത്വത്തിൽ 7 ദിവസം നീളുന്ന അവധിക്കാല ക്യാംപ് ‘കിഡ്സ് ബിഹൈവ് - 2024’ 24ന് പാലക്കാട് ചിന്മയ മിഷനിൽ ആരംഭിക്കും. രാവിലെ 9.30നു സ്വാമി അശേഷാനന്ദ ഉദ്ഘാടനം ചെയ്യും. ചിന്മയ ബാലവിഹാർ സംസ്ഥാന കോഓർഡിനേറ്റർ സുധീഷ് ചൈതന്യ അധ്യക്ഷനാകും. അഖിലേഷ് ചൈതന്യയാണ് ക്യാംപ് ഉപാചാര്യൻ. 5 മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കു ക്യാംപിൽ പങ്കെടുക്കാം. 28ന് ‘അഭിമാന നിർഭരമായ രക്ഷാകർതൃത്വം’ എന്ന വിഷയത്തിൽ മോയൻ സ്കൂൾ പ്രധാന അധ്യാപിക കെ.പുഷ്പ മേനോൻ നയിക്കുന്ന രക്ഷിതാക്കൾക്കുള്ള പ്രത്യേക സെഷനും ഉണ്ടാകും. ഫോൺ: 9961093071, 94952 94515. 30ന് ക്യാംപ് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com