ADVERTISEMENT

മണ്ണാർക്കാട് ∙ തെങ്കര വെള്ളാരംകുന്നിൽ ആക്രി ഗോഡൗണിൽ വൻ അഗ്നിബാധ. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണു സംഭവം. ആളപായമില്ല. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്നിബാധയറിഞ്ഞ് മണ്ണാർക്കാട്, കോങ്ങാട്, പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തി ആറു മണിക്കൂർ ശ്രമിച്ചാണു തീ അണച്ചത്.ആക്രി സാധനങ്ങൾ കൂട്ടിയിട്ട ഗോഡൗണിൽ പഴയ റഫ്രിജറേറ്റർ, ടയർ എന്നിവയിലാണ്ണു തീ പടർന്നത്. തീയും പുകയും പൊട്ടിത്തെറിയും കണ്ടു സമീപവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്.

അരലക്ഷം ലീറ്ററോളം വെള്ളം തീ അണയ്ക്കാനായി ഉപയോഗിച്ചു. ടയർ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള സാധനങ്ങൾ കൂട്ടിയിട്ടതിനാൽ തീ അണയ്ക്കാൻ ഏറെ വൈകി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മറിച്ചു വെള്ളം ചീറ്റിയാണു തീ പൂർണമായും അണച്ചത്.ശ്രീകൃഷ്ണപുരം സ്വദേശി പറമ്പിൽപീടിക ഇസ്ഹാഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. സ്റ്റേഷൻ ഓഫിസർ സുൽഫീസ് ഇബ്രാഹിം, അസി. സ്റ്റേഷൻ ഓഫിസർ എ.കെ. ഗോവിന്ദൻ കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സേനയും നാട്ടുകാരുമാണ് തീ അണച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com