ADVERTISEMENT

ഊട്ടി ∙ സീസൺ തുടങ്ങിയതോടെ ഊട്ടിയിലേക്കു ഗതാഗത നിയന്ത്രണം. ഇന്നും നാളെയും കൂടാതെ മേയ് 1 മുതൽ 31 വരെയാണു നിയന്ത്രണം. ഇതനുസരിച്ചു മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കു ബർളിയാർ, കൂനൂർ വഴിയും തിരികെ മേട്ടുപ്പാളയത്തേക്കു കോത്തഗിരി വഴിയുമാണ് വാഹനങ്ങൾ പോകേണ്ടത്.

ഊട്ടി സസ്യോദ്യാനത്തിലെ സ്റ്റാളിൽ ക്രമീകരിച്ച ചെടിച്ചട്ടികൾ.
ഊട്ടി സസ്യോദ്യാനത്തിലെ സ്റ്റാളിൽ ക്രമീകരിച്ച ചെടിച്ചട്ടികൾ.

ലോറി, ട്രക്ക് മുതലായവയ്ക്ക് ഈ റൂട്ടിൽ പകൽ സമയത്ത് യാത്രാനുമതിയില്ല. രാത്രി 8നു ശേഷമേ ഇത്തരം വാഹനങ്ങൾ ഈ വഴിയിലൂടെ പോകാവൂ. ബസ്, വാൻ മുതലായവ കൂനൂർ റോഡിലെ ആവിൻ മൈതാനിയിലാണു പാർക്ക് ചെയ്യേണ്ടത്. ഗൂഡല്ലൂർ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിനു സമീപമുള്ള ഗോൾഫ് ലിങ്ക് റോഡിലാണു നിർത്തേണ്ടത്.

ഊട്ടിയിലെ വീടുകൾ. (ഫയൽ ചിത്രം)

‌‌
ഊട്ടിയിലെ വീടുകൾ. (ഫയൽ ചിത്രം) ‌‌

സഞ്ചാരികളുടെ തിരക്കിൽ മുൻപ് ഗൂഡല്ലൂരിലും ഊട്ടിയിലും ഗതാഗതം സ്തംഭിച്ചിരുന്നു. കനത്ത ചൂടിൽ നിന്നും ആശ്വാസം തേടി കൂടിയാണ് സഞ്ചാരികൾ ഊട്ടിയിലെത്തുന്നത്. അതേസമയം, ഊട്ടിയിൽ അത്ര തണുപ്പില്ല. കഴിഞ്ഞ വേനൽക്കാലത്ത് ഉൾപ്പെടെ 20 ഡിഗ്രിയായിരുന്നു ഊട്ടിയിലെ പരമാവധി ഉയർന്ന താപനില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com