ADVERTISEMENT

പാലക്കാട് ∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട സർക്കുലറിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിവരുന്ന പ്രതിഷേധ സമരത്തെത്തുടർന്ന് ഇന്നലെയും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. പാലക്കാട്‌, ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി, ആലത്തൂർ, ചിറ്റൂർ എന്നിവിടങ്ങളിൽ ടെസ്റ്റ് നടന്നില്ല. ആർടിഒ ഉദ്യോഗസ്ഥർ എത്തിയെങ്കിലും പങ്കെടുക്കേണ്ടവർ എത്തിയില്ല.  അതേസമയം, പരിശോധന വൈകുന്നതു സാധാരണക്കാർക്കു വലിയ തോതിൽ ബുദ്ധിമുട്ടായി. 

വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും ഉടൻ ജോലിക്കു പോകേണ്ട പലർക്കും ടെസ്റ്റിൽ പങ്കെടുക്കാൻ ഇനിയും കാക്കണം. സമരം അവസാനിച്ചാലും എപ്പോഴാണ് പരിശോധനയ്ക്കുള്ള തീയതി ലഭിക്കുകയെന്നു വ്യക്തല്ല. പാലക്കാട്‌ ഡ്രൈവിങ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ നടന്ന പ്രതിഷേധം ഡ്രൈവിങ് സ്കൂൾ ഓണേഴ്സ്  സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ഹരിസൂൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.ജി.പ്രദീപ് കുമാർ, പി.പ്രമോദ്, സൂരജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com