ADVERTISEMENT

വടക്കഞ്ചേരി∙ നീന്തല്‍ വശമില്ലാതെ ജലാശങ്ങളില്‍ ജീവന്‍ പൊലിയുന്ന വാര്‍ത്തകള്‍ നിത്യവും കേള്‍ക്കുമ്പോള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് ജീവിതത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് ചുവട്ടുപാടം പുന്നക്കല്‍കുണ്ട്  വീട്ടില്‍ സുനിതയും മക്കളും. പന്തലാംപാടം പോത്തുചാടിയിലെ വള്ളാംകോട്ട് സാനിയുടെ ജലസമൃദ്ധമായ കുളത്തിലാണ് നീന്തല്‍ പരിശീലിപ്പിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെ പരിശീലനത്തിനെത്തുന്നു. നീന്തല്‍ പരിശീലകയായ സുനിത സംസ്ഥാന തല നീന്തല്‍ മത്സരങ്ങളില്‍ പലതവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. വീട്ടമ്മയായി ഒതുങ്ങിക്കൂടുമ്പോഴാണ് നാട്ടില്‍ നീന്തല്‍ അറിയാതെ കുട്ടികളുടെ കാര്യം മനസ്സില്‍ കയറിയത്.

ഈ ആശയം അവതരിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് പ്രകാശന്‍ എല്ലാ പിന്തുണയും നല്‍കി. ബാംഗ്ലൂരില്‍ സ്വിമ്മിങ് ട്രെയിനറായ മകന്‍ അമല്‍ പ്രകാശും ഡിഗ്രി പഠിക്കുന്ന മകന്‍ അതുല്‍ പ്രകാശും അമ്മയെ സഹായിക്കാന്‍ ജലശയത്തില്‍ ഇറങ്ങിയപ്പോള്‍ രക്ഷിതാക്കള്‍ക്കും ആവേശമായി. രാവിലെയും വൈകുന്നേരവും ഇവിടെ നീന്തല്‍ പരിശീലിപ്പിക്കുന്നു. ഒരു കുട്ടിക്ക് 15 ക്ലാസാണ് നല്‍കുക. ഇതിനിടെ കുട്ടി നന്നായി നീന്താന്‍ പരിശീലിച്ചിരിക്കുമെന്ന് സുനിത പറയുന്നു. ചെറിയ ഫീസ് വാങ്ങുമെങ്കിലും പണം ഇല്ലാത്ത കുട്ടികളെ പഠിപ്പിക്കാനും ഇവര്‍ തയാറാണ്. ദിവസേന ഇരുപത്തിയഞ്ചോളം കുട്ടികള്‍ ഇവിടെ പരിശീലനം നേടുന്നു.കുട്ടികളുടെ സുരക്ഷയ്ക്കായി ആവശ്യമുള്ള ഉപകരണങ്ങളുമായാണ് പരിശീലനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com