ADVERTISEMENT

അഗളി ∙ എസ്എസ്എൽസി പരീക്ഷയിൽ അട്ടപ്പാടിയിൽ ആദിവാസി സ്കൂളുകൾ ഉൾപ്പെടെ മികച്ച നേട്ടമുണ്ടാക്കി. ഗവ.സ്കൂളുകൾ എല്ലാം 100 ശതമാനം നേടി. അഗളി ജീവിഎച്ച്എസ്എസ് 2 ഫുൾ എ പ്ലസോടെ 220ൽ 220 പേരെയും വിജയിപ്പിച്ചു. ജിടിഎച്ച്എസ്എസ് ഷോളയൂർ (105),ജിടിവിഎച്ച്എസ്എസ് പുതൂർ(33), ജിടിഎച്ച്എസ് മട്ടത്തുക്കാട്(26),എംആർഎസ് അട്ടപ്പാടി(35),അട്ടപ്പാടി ആദിവാസി ഹൈസ്കൂൾ,ചിണ്ടക്കി(43) യും 100 ശതമാനം വിജയം നേടി.

10 ഫുൾ എ പ്ലസോടെ 116 കുട്ടികളെ വിജയിപ്പിച്ച് ജെല്ലിപ്പാറ മാമണ മൗണ്ട് കാർമൽ എച്ച്എസ്എസും 3 ഫുൾ എ പ്ലസോടെ 24 പേരെ വിജയിപ്പിച്ച് വട്ടലക്കി ബഥനി ഇംഗ്ലിഷ് മീഡിയം സ്കൂളും സ്വകാര്യ മേഖലയിൽ 100 ശതമാനം നിലനിർത്തി.കൂക്കംപാളയം സെന്റ് പീറ്റേഴ്സ് കോൺവന്റ് ഹൈസ്കൂളിൽ 124 ൽ 122 പേർ വിജയിച്ചു. 4 ഫുൾ എ പ്ലസുണ്ട്. കോട്ടത്തറ ആരോഗ്യമാത ഹൈസ്കൂളിൽ 107ൽ 105 പേർ വിജയിച്ചു. 2 ഫുൾ എ പ്ലസുണ്ട്. 10 സ്കൂളുകളിൽ പരീക്ഷയെഴുതിയ 833ൽ 229 വിദ്യാർഥികളം വിജയിച്ചു. 21 പേർക്കാണ് ഫുൾ എ പ്ലസ്.

അട്ടപ്പാടിയിൽ ഉന്നതി പദ്ധതി ഫലം കണ്ടു
അഗളി ∙ കിലയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി ഉന്നതി എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനത്തോടെ ശ്രദ്ധേയമായി മാറി. കഴിഞ്ഞ അധ്യയന വർഷം പിറകിലായ ഷോളയൂർ ഗവ.ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക ശ്രദ്ധ നൽകിയാണ് കഴിഞ്ഞ ജൂണിൽ പദ്ധതി തുടങ്ങിയത്. 86ൽ നിന്നും 100 ശതമാനം വിജയത്തിലേക്ക് ഷോളയൂർ സ്കൂളിനെ എത്തിക്കാൻ കഴിഞ്ഞതായി കില പ്രവർത്തകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com