ADVERTISEMENT

മണ്ണാർക്കാട് ∙ കുമരംപുത്തൂർ പള്ളിക്കുന്നിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം. ആർക്കും പരുക്കില്ല. പള്ളിക്കുന്ന് ജംക്‌ഷനിലെ ചുങ്കത്ത് മുഹമ്മദ് മുല്ലയുടെ വീട്ടിലാണു സംഭവം. വീട്ടുകാരി സഫിയ കറി പാകം ചെയ്യുന്നതിനിടെയാണു സ്റ്റൗവിനു മുകളിലെ ഗ്ലാസ് ഭാഗം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ടതോടെ സഫിയ അടുക്കളയിൽ നിന്നു പുറത്തേക്ക് ഓടി. ഗ്യാസ് സിലിണ്ടറിൽ നിന്നു സ്റ്റൗവിലേക്കു കണക്ട് ചെയ്യുന്ന കുഴലിന്റെ ഭാഗം ഉരുകിയ നിലയിലാണ്. ഗ്യാസ് ചോരാതിരുന്നതു കൂടുതൽ പ്രതിസന്ധി ഒഴിവാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com