270 ലീറ്റർ സ്പിരിറ്റ് പിടികൂടി
Mail This Article
×
കൊല്ലങ്കോട്∙ മുതലമട ചെമ്മണാമ്പതി അണ്ണാനഗറിൽ നിന്നു എക്സൈസ് സംഘം 270 ലീറ്റർ സ്പിരിറ്റ് പിടികൂടി. പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. ചാലിൽ കുഴിച്ചിട്ട നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 30 ലീറ്റർ അടങ്ങുന്ന 9 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൊല്ലങ്കോട് എക്സൈസ് ഇൻസ്പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.