ADVERTISEMENT

കോങ്ങാട് ∙ എഴക്കാട് അമ്പലവട്ടം മേഖലയിൽ വില്ലനായി വിഹരിച്ച കുരങ്ങ് ഒടുവിൽ കീഴടങ്ങി. ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ 6 മാസമായി സ്ഥിര സാന്നിധ്യമായിരുന്നു.കുട്ടികളെയും സ്ത്രീകളെയും വിരട്ടുന്ന സ്വഭാവം ഉള്ളതു ഭീതി പരത്തിയിരുന്നു. പ്രദേശത്തെ വീടുകളിലും നാട്ടുവഴികളിലും സ്ഥിരം സാന്നിധ്യമായതോടെ ജനത്തിനു പൊറുതിമുട്ടി. ഇതേ തുടർന്ന് നാട്ടുകാർ വനംവകുപ്പിനു പരാതി നൽകിയത്.

തുടർന്ന് കൂട് സജ്ജമാക്കിയെങ്കിലും ഫലം കണ്ടില്ല. ഇന്നലെ കളഭം വീട്ടിൽ പ്രസാദിന്റെ വീടിനകത്ത് കയറിയപ്പോഴാണ് കുരങ്ങിനെ പിടികൂടാൻ വഴിയൊരുങ്ങിയത്. പ്രസാദുമായി വലിയ അടുപ്പം കാണിക്കുന്ന വാനരൻ ഇവിടെ നിത്യ സന്ദർശകനായിരുന്നു. പതിവു പോലെ ഇന്നലെയും ഇവിടെ വന്നു. പിന്നാലെ വനം വകുപ്പിനെ അറിയിക്കുകയും ആർ‌ആർടി സംഘം എത്തി കൂട്ടിലാക്കി കൊണ്ടു പോകുകയും ചെയ്തു. തുടർന്ന് ധോണി കാട്ടിൽ വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com