ADVERTISEMENT

പാലക്കാട് ∙ ഗവ. മെഡിക്കൽ കോളജിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ട്രോമ കെയർ ആൻഡ് എമർജൻസി വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി പഠനം നടത്താൻ നിയോഗിച്ച ഉന്നതതല സമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.  തൃശൂർ മെഡിക്കൽ കോളജിലെ മുൻ സൂപ്രണ്ടും നിലവിൽ പാലക്കാട് മെഡിക്കൽ കോളജിലെ ഓർത്തോവിഭാഗം മേധാവിയുമായ ഡോ.കെ.ബാലഗോപാലിന്റെ നേതൃത്വത്തിലാണു സമിതി രൂപീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളജിലെ എല്ലാ വിഭാഗങ്ങളിലെയും തലവൻമാരും ട്രോമകെയറുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച വിദഗ്ധ ഡോക്ടർമാരും സമിതിയിൽ അംഗമാണ്.

അതിവിശാലമായ കെട്ടിടസൗകര്യങ്ങളാണു ട്രോമകെയർ സംവിധാനത്തിനായി മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുള്ളത്. ലെവൽ ഒന്ന് ട്രോമകെയർ സംവിധാനത്തിനുള്ള സൗകര്യങ്ങൾ ഉണ്ട്. ദേശീയപാതയോരത്തു സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക മെഡിക്കൽ കോളജ് എന്നതിനാൽ ഏറ്റവും മികച്ച എമർജൻസി മെഡിസിൻ വിഭാഗം തന്നെ വേണമെന്നാണു ജനം ആഗ്രഹിക്കുന്നത്.  ട്രോമകെയർ ആരംഭിക്കുമ്പോൾ ആവശ്യമുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, ഉപകരണങ്ങൾ എന്നിവയുടെ കണക്കെടുപ്പ് സമിതി നടത്തും. സിടി സ്കാൻ സൗകര്യവും ഓപ്പറേഷൻ തിയറ്ററുകൾ പോലുള്ള സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ നടത്തും. കോളജ് ഡയറക്ടർക്കു സമർപ്പിക്കുന്ന റിപ്പോർട്ട് ഉടൻ സർക്കാരിനു കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com