ADVERTISEMENT

പാലക്കാട് ∙ സ്പെയിനിലെ അൽകലാ ഡി ഹേനാറസ് സർവകലാശാലയുടെ നിയാണ്ടർത്താൽ പര്യവേക്ഷണ സംഘത്തിൽ പാലക്കാട് സ്വദേശിയും. മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ചരിത്ര അധ്യാപകൻ കോട്ടായി സ്വദേശി ആർ.ശരവണനാണു സംഘത്തിലുള്ളത്. ആദിമ മനുഷ്യരായ നിയാണ്ടർതാലുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായി സ്പെയിനിലെ പിനില ഡെൽ നിയാണ്ടർത്താൽ താഴ്‌വവരയിലാണു പര്യവേക്ഷണം.  ശരവണൻ പുരാവസ്തു ശാസ്ത്രത്തിൽ പരിശീലനം നേടിയിട്ടുണ്ട്.  ജൂൺ 13നു സ്പെയിനിൽ നടന്ന ഇന്റർനാഷനൽ ലാൻഡ് സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധവും അവതരിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com