ADVERTISEMENT

വണ്ടിത്താവളം ∙ കാട്ടുപന്നിക്കൂട്ടമിറങ്ങി വാഴക്കൃഷി നശിപ്പിച്ചു. പട്ടഞ്ചേരി അയ്യൻവീട്ടു ചള്ളയിൽ പാക്കം ഫാം ഹൗസിൽ അശോകൻ, ജോഷ്മി എന്നിവരുടെ 4 ഏക്കർ വരുന്ന കൃഷിയിടത്തിലാണു കാട്ടുപന്നിക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. കൃഷിയിടത്തിൽ  രണ്ടു ഘട്ടങ്ങളിലായി 3500 ഞാലിപ്പൂവൻ വാഴകളാണു കൃഷി ചെയ്തിട്ടുള്ളത്.

പ്രദേശത്തു കാട്ടുപന്നിയെ ഭയന്നു നാടൻരീതിയിൽ കുപ്പികൾ കെട്ടിവച്ചും മറ്റും പ്രതിരോധം തീർത്തെങ്കിലും രാത്രി കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷിയിടത്തിൽ കടക്കുന്നതു പതിവാകുകയാണ്. കഴിഞ്ഞ ദിവസം തോട്ടത്തിൽ കയറിയ പന്നിക്കൂട്ടം അഞ്ച് മാസം പ്രയമായ 250ൽപരം കുലയ്ക്കാറായ വാഴകളാണു കുത്തിമറിച്ചു നശിപ്പിച്ചിട്ടുള്ളതെന്നു കർഷകനായ അശോകൻ പറഞ്ഞു. 210 രൂപയാണ് ഒരു വാഴയ്ക്കു ചെലവായി വരുന്നത്. ഇതിനോടകം അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി കർഷകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com