ADVERTISEMENT

പാലക്കാട്∙ തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, ഹരിത കർമസേന, പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ഏകോപനത്തിലൂടെ ജില്ല മാലിന്യമുക്തമാക്കാനുള്ള കർമപരിപാടി തയാറായി.  ജില്ലാ പഞ്ചായത്തിൽ നടന്ന നഗരസഭാ ചെയർമാൻമാരുടെയും ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ശിൽപശാലയിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. nകലക്ടർ ഡോ.എസ്.ചിത്ര,  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ.ഉഷ, ശുചിത്വമിഷൻ ജില്ല കോഓർഡിനേറ്റർ ജി.വരുൺ.

കില ജില്ല ഫെസിലിറ്റേറ്റർ കെ.ഗോപാലകൃഷ്ണൻ, മാലിന്യമുക്തം നവകേരളം കോഓർഡിനേറ്റർ വൈ. കല്യാണകൃഷ്ണൻ, ജില്ലാ കോഓർഡിനേറ്റർ പി.സെയ്തലവി, തദ്ദേശ സ്വയംഭരണ വകുപ്പ്  സീനിയർ സൂപ്രണ്ട് എസ്.മഹേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. ലക്ഷ്യം നേടാനായി തദ്ദേശ സ്ഥാപനങ്ങൾ, ഇതര വകുപ്പുകൾ, ജനകീയ സംഘടനകൾ,കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ ക്യാംപെയ്നുകളും യൂത്ത് മീറ്റ്സ് ഹരിത കർമസേന ശുചിത്വ സദസ്സ്, ശുചിത്വ പദയാത്ര, കുട്ടികളുടെ ശുചിത്വ ഓഡിറ്റ്, കുട്ടികളുടെ ഹരിതസഭ തുടങ്ങിയവ നടത്തും.യുവജന, പരിസ്ഥിതി, സന്നദ്ധ സംഘടനകളുമായി ചേർന്ന് യുവജന കോൺക്ലേവ്, യുവജന സംഘടനകൾക്ക് മഹാത്മാ ട്രോഫി അവാർഡ് തുടങ്ങിയവയും ആസൂത്രണം ചെയ്തു.

പൂർത്തിയായത് 266 പദ്ധതികൾ മാത്രം
പാലക്കാട് ∙ മാലിന്യ സംസ്കരണത്തിന് ജില്ലയിൽ തയാറാക്കിയ 1995 പദ്ധതികളിൽ പൂർത്തിയാക്കിയത് 266 എണ്ണം മാത്രം. നിർബന്ധബുദ്ധി ഇല്ലാത്തതാണ് മെല്ലെപ്പോക്കിനു കാരണമെന്ന് ചർച്ചയിൽ വിമർശനമുയർന്നു. വിഷയത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് വാശിയുണ്ടാകണം. ജില്ലയിലെ മാലിന്യ നിർമാർജന പദ്ധതികളിൽ നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം യേ‍ാഗം വിലയിരുത്തി. നഗരസഭകളിൽ മണ്ണാർക്കാടാണ് നിർമാജനത്തിൽ ഒന്നാംസ്ഥാനത്ത്. രണ്ടാം സ്ഥാനം പാലക്കാടും. പഞ്ചായത്തുകളിൽ പട്ടഞ്ചേരി, ബ്ലേ‍ാക്ക് തലത്തിൽ നെന്മാറയ്ക്കുമാണ് ഒന്നാംസ്ഥാനം. ജൈവ മാലിന്യത്തിന്റെ ഉറവിടസംസ്കരണം, അജൈവ മാലിന്യശേഖരണത്തിന് സ്ഥിരം സംവിധാനം എന്നിവയിലൂടെ ജില്ല മാലിന്യമുക്തമാക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com