ADVERTISEMENT

പാലക്കാട് ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ ലൈഫ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷ്യവിൽപനശാലകളിൽ നടത്തിയ പരിശോധനയിൽ വിവിധ വീഴ്ചകൾ കണ്ടെത്തിയ 37 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. അസിസ്റ്റന്റ് കമ്മിഷണർ വി.ഷൺമുഖന്റെ നേതൃത്വത്തിൽ 6 സ്ക്വാഡുകൾ ഹോട്ടൽ, വഴിയോര ഭക്ഷ്യവിൽപന ശാലകൾ, ബേക്കറി ഉൾപ്പെടെ 173 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്. ശുചിത്വം, ലൈസൻസ്, ഹെൽത്ത് കാർഡ്, ശുദ്ധജലം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പരിശോധിച്ചു. മഴക്കാല പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വകുപ്പിന്റെ നേതൃത്വത്തിൽ തുടർ പരിശോധന നടന്നുവരികയാണ്. മീൻചന്തകൾ, വിൽപനശാലകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com