ADVERTISEMENT

നെല്ലിയാമ്പതി∙ പാടഗിരിയിൽ വിനോദസഞ്ചാരികളുടെ കാറിന്റെ മുൻഭാഗം കാട്ടാന തകർത്തു. രാത്രി പാതയോരത്തു നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ കൊമ്പുകൊണ്ടു കുത്തി തകർക്കുന്നതിന്റെ വിഡിയോ ദൃശ്യം പ്രദേശത്തുള്ളവർ പകർത്തി. മുൻഭാഗത്തെ കണ്ണാടിയും ഒടിച്ചുകളഞ്ഞു. കാർ നിർത്തിയിട്ടതിനു കുറച്ച് അകലെയുള്ള പ്ലാവിൽ ചക്ക തിന്നാൻ എത്തിയ ചില്ലിക്കൊമ്പനാണ് കാർ നശിപ്പിച്ചതെന്നു സംശയിക്കുന്നു. അർധരാത്രി കാറിന്റെ പാർക്ക് ലൈറ്റ് പ്രകാശിച്ചുകൊണ്ടിരുന്നതാകാം ആനയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. കാറിന്റെ യന്ത്ര ഭാഗങ്ങൾക്കും മറ്റും കേടു പറ്റിയിട്ടില്ല. കൈകാട്ടിയിലെ വനം അധികൃതരെ അറിയിച്ച സഞ്ചാരികൾ ഇന്നലെ ഉച്ചയ്ക്ക് ഇതേ കാറിൽ മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com