ADVERTISEMENT

ഗരിമ ഗൃഹ് ഷെൽറ്റർ ഹോം:പാലക്കാട് ∙ കേന്ദ്ര സർക്കാരിന്റെ സ്മൈൽ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാൻസ്ജെൻഡർ വ്യക്തികൾക്കു ഷെൽറ്റർ ഹോം തുടങ്ങാനായി (ഗരിമ ഗൃഹ്) സിബിഒ / എൻജിഒകളിൽനിന്നു കേന്ദ്ര സാമൂഹിക നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. http//grants-msje.gov.in എന്ന ഇ അനുധാൻ പോർട്ടലിലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 0491 2505791.

സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ്
പാലക്കാട്‌ ∙ ഓൾ പാലക്കാട്‌ ഡിസ്ട്രിക്ട് ചെസ് അസോസിയേഷൻ നടത്തുന്ന ജില്ലാതല സ്കൂൾ ടീം ചെസ് ചാംപ്യൻഷിപ് ഓഗസ്റ്റ് 4ന് വാണിയംകുളം പി.കെ.ദാസ് മെഡിക്കൽ കോളജിൽ നടക്കും. മൂന്നു പേരടങ്ങുന്ന ടീമുകളായാണു മത്സരം. എൽകെജി മുതൽ പ്ലസ് ടു വരെയുള്ളവർക്കു പങ്കെടുക്കാം. പങ്കെടുക്കുന്ന സ്കൂളുകൾ ഓഗസ്റ്റ് ഒന്നിനു മുൻപു റജിസ്റ്റർ ചെയ്യണം. 8075076507.

കൂടിക്കാഴ്ച 30ന്
കുമരനല്ലൂർ ∙ കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (ജൂനിയർ) അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് രാവിലെ 11ന്.

അധ്യാപക ഒഴിവ്
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിൽ ഗണിത വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. യു‍ജിസി നെറ്റ് യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. അവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദാനന്തര ബിരുദത്തിനു നേടിയവരെയും പരിഗണിക്കും. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 2ന് 10.30ന് കോളജിൽ എത്തണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനു മുൻപു കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം.
ചിറ്റൂർ ∙ ഗവ. കോളജിൽ സംഗീത വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31നു രാവിലെ 11നു കോളജിൽ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com